സ്കോളർഷിപ്പുകൾ

From Wikimania 2016 • Esino Lario, Italy
This page is a translated version of the page Scholarships and the translation is 83% complete.
Outdated translations are marked like this.

സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ഇപ്പോൾ സ്വീകരിക്കുന്നതാണ്. താഴെയുള്ള കണ്ണി ഉപയോഗിച്ച് അപേക്ഷിക്കുക.

വിക്കിമീഡിയ പ്രസ്ഥാനത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനമായ വിക്കിമാനിയ 2016, ഇറ്റലിയിലെ എസീനോ ലാരിയോയിൽ വെച്ച് 2016 ജൂൺ 22 മുതൽ 26 വരെ നടത്തപ്പെടുന്നു. "വിക്കിമീഡിയ ഫൗണ്ടേഷൻ സ്കോളർഷിപ്പ് പദ്ധതി" വഴി ഏതാനം പേർക്കുള്ള യാത്രയുടേയും സമ്മേളനത്തിന്റെ രജിസ്ട്രേഷൻ ഫീസിന്റെയും താമസസൗകര്യത്തിന്റെയും ചെലവ് വിക്കിമീഡിയ ഫൗണ്ടേഷൻ (WMF) വഹിക്കുന്നതാണ്.

പ്രധാന തീയതികൾ

വിക്കിമീഡിയ സ്കോളർഷിപ്പ് പദ്ധതിയുടെ പ്രധാനകാര്യങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സമയക്രമം ഇതാണ്:

 • സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിക്കുന്നത്: 05 ഡിസംബർ 2015
 • അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 09 ജനുവരി 2016 23:59 UTC
 • ഡബ്ല്യു.എം.എഫ്. നടത്തുന്ന ഒന്നാംഘട്ട യോഗ്യതാ നിർണ്ണയം: 2016 ജനുവരിയുടെ അവസാനത്തെ രണ്ട് ആഴ്ചകൾ
 • അന്തിമ തീരുമാനങ്ങളെക്കുറിച്ച് അപേക്ഷകരെ അറിയിക്കുന്നത്: 2016 ഫെബ്രുവരി അവസാനം
 • സ്കോളർഷിപ്പ് ലഭിക്കുന്നവരുടെ അന്തിമ പട്ടികയുടെ പ്രഖ്യാപനം: 2016 ഏപ്രിൽ മദ്ധ്യം

ലക്ഷ്യങ്ങൾ

 • വിക്കിയിലേയും പുറത്തേയും അനുഭവങ്ങൾ പങ്കെടുക്കുന്നവർ പരസ്പരം പങ്ക് വെയ്ക്കുക വഴി വിക്കിമാനിയ 2016 ഒരു വിജയകരവും സൃഷ്ട്യുന്മുഖവുമായ അന്താരാഷ്ട്രമേളയാക്കി മാറ്റുക
 • വിക്കിമീഡിയ പ്രസ്ഥാനത്തിന്റെ വിവിധ ഗണങ്ങളിലെ ആൾക്കാരെ പങ്കെടുക്കുവാൻ അനുവദിക്കുക വഴി മേളയെ സമ്പുഷ്ടമാക്കുക
 • പങ്കെടുക്കുന്നവർ തങ്ങളുടെ വിക്കിമാനിയ അനുഭവങ്ങൾ തങ്ങളുടെ മാതൃസമൂഹത്തിൽ പങ്ക് വെയ്ക്കുക വഴി വിക്കിസമൂഹങ്ങളെ കൂടുതൽ സമ്പുഷ്ടമാക്കാൻ വഴി തെളിക്കുക
 • പുതിയ സഹവർത്തനങ്ങൾക്കും സൃഷ്ടികൾക്കും മെച്ചപ്പെടുത്തലുകൾക്കും

സ്കോളർഷിപ്പ് വിവരങ്ങൾ

ഈ വർഷം, വിക്കിമാനിയയിൽ പങ്കെടുക്കാനായി, ഡബ്ലു.എം.എഫ്., രണ്ട് തരത്തിലുള്ള സ്കോളർഷിപ്പുകളാണ് നൽകുന്നത്:

 • പൂർണ്ണമായ സ്കോളർഷിപ്പുകൾ, താഴെക്കൊടുക്കുന്ന ചെലവുകൾ ഏറ്റെടുക്കുന്നതാണ്:
  • അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര
  • കൂട്ടുചേർന്നുള്ള താമസം
  • മേളയുടെ രജിസ്ട്രേഷൻ ഫീസ്
 • ഭാഗിക സ്കോളർഷിപ്പുകൾ', ഇവ ഇനിക്കൊടുക്കുന്ന ചെലവുകൾ മാത്രമേ ഏറ്റെടുക്കുകയുള്ളു:
  • കൂട്ടുചേർന്നുള്ള താമസം
  • മേളയുടെ രജിസ്ട്രേഷൻ ഫീസ്

For scholarships offered by the Wikimedia Foundation (in conjunction with some chapters), the total number of scholarships awarded is dependent on the total budget available for scholarships in 2016. However, an estimated 90% of the final budget will be awarded to full scholarships, and an estimated 10% will be awarded to partial scholarships. The final number of scholarships will be determined in Phase 3 when final scholars are be selected. From previous years, this is estimated to be between 70–90 full scholarships and 70–80 partial scholarships, depending on final costs.

Full scholarships are subject to quotas, while there is usually no geographical or linguistic limit to partial scholarships; see below for details and the table of confirmed amounts for more information of the estimated number of scholarships offered by both the WMF and Wikimedia organizations.

ഏത് വിധത്തിലുള്ള സ്കോളർഷിപ്പിനാണ് താൻ അപേക്ഷിക്കുന്നതെന്ന് അപേക്ഷക(ൻ) വ്യക്തമാക്കിയിരിക്കണം. അപേക്ഷിക്കുന്നയാൾക്ക് "ഞാൻ പൂർണ്ണമായ സ്കോളർഷിപ്പിനാണ് അപേക്ഷിക്കുന്നത്, എന്നിരുന്നാലും ഭാഗിക സ്കോളർഷിപ്പ് ലഭിച്ചാലും പങ്കെടുക്കാനാകും" എന്നൊരു ഐച്ഛികവും തിരഞ്ഞെടുക്കാം. അവരെ ആദ്യം പൂർണ്ണ സ്കോളർഷിപ്പിനായി പരിഗണിക്കുകയും അത് ലഭ്യമല്ലെങ്കിൽ ഭാഗിക സ്കോളർഷിപ്പിന് പരിഗണിക്കുകയും ചെയ്യുന്നതാണ്.

എന്തൊക്കെ ചെലവുകളാണ് സ്കോളർഷിപ്പിൽ ഉൾപ്പെടുന്നതെന്നും, എന്തൊക്കെ ചെലവുകളാണ് സ്വീകർത്താവ് സ്വയം എടുക്കേണ്ടതെന്നുമുള്ള കൂടുതൽ വിവരങ്ങൾക്കായി പതിവുചോദ്യങ്ങൾ കാണുക.

വിക്കിമീഡിയ സംഘടനകൾ നൽകുന്ന സ്കോളർഷിപ്പുകൾ

The WMF is not the only organization offering scholarships for Wikimania 2016; other Wikimedia organizations such as chapters and thematic organizations may also be offering their own scholarships. We will list them below as we get confirmation about their program, so check back here in early 2016.

The following Wikimedia organizations will collect scholarship applications from those submitted to the Wikimedia Foundation Scholarships Program – there will be no need for applicants to submit a separate application to the Wikimedia organization listed below.

The following Wikimedia organizations will offer scholarships, but will not make use of applications to the Wikimedia Foundation Scholarships Program. Wikimedians who are interested in receiving a scholarship from them, are invited to apply to the Wikimedia organization directly.

അപേക്ഷിക്കാനുള്ള യോഗ്യത

ലോകത്തെവിടെ നിന്നും വിക്കിമീഡിയ പദ്ധതികളിൽ സജീവമായി പ്രവർത്തിക്കുന്നതോ മറ്റേതെങ്കിലും വിധത്തിൽ വിക്കിമീഡിയ സന്നദ്ധപ്രവർത്തകരിൽ ഒരാളോ ആയ ആരെയും സ്കോളർഷിപ്പിന് യോഗ്യതയുള്ള ആളായി കണക്കാക്കുന്നതാണ്. സന്നദ്ധപ്രവർത്തനം വഴിയുള്ള പങ്കാളിത്തമാണ് പദ്ധതി പിന്തുണയ്ക്കുന്നതെന്നതിനാൽ പണത്തിനായി ജോലി ചെയ്യുന്നവർ സ്കോളർഷിപ്പിന് അർഹരല്ല.

മുൻവർഷങ്ങളിലേതിനു വിഭിന്നമായി, വിക്കിമീഡിയ പ്രസ്ഥാനത്തിനുള്ളിലെ പ്രവർത്തനമാണ് വിലയിരുത്തലിലെ പ്രധാന മാനദണ്ഡം. വിക്കിമീഡിയ ഇതര സ്വതന്ത്ര അറിവ്, സ്വതന്ത്ര സോഫ്റ്റ്‌വേർ, പങ്കാളിത്ത രീതിയിലുള്ളതോ വിദ്യാഭ്യാസ മണ്ഡലത്തിൽ ഉള്ളതോ ആയ സംരംഭങ്ങളിലെ പങ്കാളിത്തം അധിക യോഗ്യതയാണെങ്കിലും അത് ആവശ്യമല്ല; അത്തരം മേഖലകളിൽ മാത്രം സംഭാവനകൾ നൽകിയിട്ടുള്ളവരുടെ അപേക്ഷകൾ പ്രോത്സാഹിപ്പിക്കുന്നില്ല. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പതിവുചോദ്യങ്ങൾ കാണുക.

തിരഞ്ഞെടുപ്പ് പ്രക്രിയ

സ്കോളർഷിപ്പ് അപേക്ഷകർ, ലഭിച്ചിട്ടുള്ളവർ, വിക്കിമാനിയ സംഘാടകർ, സ്കോളർഷിപ്പ് കമ്മറ്റി, വിക്കിമീഡിയ ഫൗണ്ടേഷൻ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുമെല്ലാമുള്ള അഭിപ്രായങ്ങൾ സ്വീകരിച്ചും ചർച്ച ചെയ്തും സമന്വയിപ്പിച്ചും വിക്കിമാനിയ 2016 സ്കോളർഷിപ്പ് പദ്ധതിയുടെ തിരഞ്ഞെടുക്കൽ പ്രക്രിയ നവീകരിച്ചതാണ്. അതുകൊണ്ട് 2016-ലെ തിരഞ്ഞെടുക്കൽ പ്രക്രിയയിൽ അന്തിമമായി സ്കോളർഷിപ്പ് സ്വീകർത്താക്കളെ തിരഞ്ഞെടുക്കുന്നതിനായി ഇനിക്കൊടുക്കുന്ന മൂന്ന് ഘട്ടത്തിലുള്ള വിലയിരുത്തലുകൾ ഉണ്ടായിരിക്കുന്നതാണ്:

 1. ഒന്നാം ഘട്ടം - യോഗ്യതാ പരിശോധന
 2. * എല്ലാ അപേക്ഷകളും വിക്കിമീഡിയ ഫൗണ്ടേഷന്റെ ഒരു ഉദ്യോഗസ്ഥൻ പരിശോധിക്കുകയും ഒന്നാം ഘട്ടത്തിന്റെ തിരഞ്ഞെടുപ്പ് മാനദണ്ഡം അനുസരിച്ച് പൂജ്യം (പരാജയപ്പെട്ടു) അല്ലെങ്കിൽ ഒന്ന് (വിജയിച്ചു) എന്ന് മാർക്ക് കൊടുക്കുകയും ചെയ്യും. തങ്ങളുടെ അപേക്ഷ വിജയിച്ചോ പരാജയപ്പെട്ടോ എന്ന് ഘട്ടത്തിന്റെ പരിശോധന പൂർത്തിയാകുമ്പോൾ എല്ലാ അപേക്ഷകരേയും ഇമെയിൽ വഴി അറിയിക്കുന്നതാണ്.
 3. രണ്ടാം ഘട്ടം - ആഴത്തിലുള്ള വിലയിരുത്തൽ
  • ഒന്നാംഘട്ടം വിജയിക്കുന്ന എല്ലാ അപേക്ഷകളും സ്കോളർഷിപ്പ് കമ്മറ്റിയിലെ രണ്ട് പേരെയെങ്കിലും ഉപയോഗിച്ച് സ്കോളർഷിപ്പ് കമ്മറ്റി ആഴത്തിൽ പഠിക്കുന്നതാണ്. ഓരോ സംശോധകരും ഓരോ അപേക്ഷകളും രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് മാനദണ്ഡമനുസരിച്ച് അന്തിമ മാർക്കിനായി വെവ്വേറെ പരിശോധിക്കുന്നതാണ്.
 4. ഘട്ടം 3 - പൂർണ്ണമായ സ്കോളർഷിപ്പുകളുടെ അന്തിമ അംഗീകരണം
  • അപേക്ഷിക്കുന്നയാളുടെ മാതൃരാജ്യമനുസരിച്ച്, ഓരോ അപേക്ഷകരേയും ആഗോള ഉത്തരാർദ്ധ അല്ലെങ്കിൽ ആഗോള ദക്ഷിണാർദ്ധ അപേക്ഷകരായി വർഗ്ഗീകരിക്കുന്നതാണ്, ആഗോള ഉത്തരാർദ്ധത്തിനും ആഗോള ദക്ഷിണാർദ്ധത്തിനും സ്കോളർഷിപ്പുകൾ വിഭജിച്ചിരിക്കുന്നത് യഥാക്രമം 25%, 75% ക്രമത്തിലാണ്.
  • ആഗോള ഉത്തരാർദ്ധ, ആഗോള ദക്ഷിണാർദ്ധ ഗണങ്ങൾക്കുള്ളിൽ അപേക്ഷകരുടെ 'പ്രഥമ ഭാഷാ സമൂഹത്തിനനുസരിച്ച് (അപേക്ഷയിൽ സ്വയം വ്യക്തമാക്കുന്ന പ്രകാരം) അവരെ ഏറ്റവും സജീവമായ വിക്കിമീഡിയ പദ്ധതിയിൽ സജീവ ഉപയോക്താക്കളുടെ എണ്ണമനുസരിച്ച് വീണ്ടും വിഭജിക്കുന്നതാണ്, ഓരോ മാസത്തിലേയും (സെപ്റ്റംബർ 2014 മുതൽ സെപ്റ്റംബർ 2015) വരെയുള്ള ശരാശരി സജീവ ഉപയോക്താക്കളുടെ എണ്ണമനുസരിച്ചാണ് ഇത് നിർണ്ണയിക്കുന്നത്. ഇനിക്കൊടുക്കുന്നത് പ്രകാരം സ്കോളർഷിപ്പ് ഉപഗണങ്ങളിൽ വിഭജിക്കുന്നതാണ്:
   • വലിയ ഭാഷാ സമൂഹം - ഓരോ മാസത്തിലുമുള്ള സജീവ വിക്കിമീഡിയരുടെ എണ്ണം ആയിരത്തിലും അധികമെങ്കിൽ
   • ഇടത്തരം ഭാഷാ സമൂഹം - ഓരോ മാസത്തിലുമുള്ള സജീവ വിക്കിമീഡിയരുടെ എണ്ണം ആയിരത്തിൽ താഴെയും നൂറിൽ കൂടുതലുമെങ്കിൽ
   • ചെറു ഭാഷാ സമൂഹം - ഓരോ മാസത്തിലുമുള്ള സജീവ വിക്കിമീഡിയരുടെ എണ്ണം നൂറിൽ താഴെയെങ്കിൽ
   • ബഹുഭാഷാ സമൂഹം - അപേക്ഷകർ ഏറ്റവും സജീവമായ വിക്കിമീഡിയ പദ്ധതി കോമൺസ്, സ്പീഷീസ്, ഡേറ്റ, ഇൻകുബേറ്റർ, മീഡിയവിക്കി അല്ലെങ്കിൽ റ്റൂൾ ലാബ്സ് എന്നിവയാണെങ്കിൽ (അപേക്ഷയിൽ "ഏറ്റവും സജീവമായ പദ്ധതി" സ്വയം പൂരിപ്പിക്കുന്നതനുസരിച്ച്), അവർ ഈ വർഗ്ഗത്തിൽ ഉൾപ്പെടുന്നതാണ്, ഭാഷ സമൂഹം അപ്പോൾ പ്രസക്തമല്ല.
  • ഓരോരോ അപേക്ഷകർക്കും ആവശ്യമായ ചെലവിന്റെ കണക്ക് ആകെ ലഭ്യമായ ധനത്തെ ആസ്പദമാക്കി വിക്കിമീഡിയ ഫൗണ്ടേഷൻ നിർണ്ണയിക്കും (ഉദാഹരണത്തിന് ദക്ഷിണാഫ്രിക്കയിൽ നിന്ന് വിക്കിമാനിയ 2016-ൽ പങ്കെടുക്കുന്ന ആളിന്റെ ചെലവിൽ നിന്നും വ്യത്യസ്തമായിരിക്കും പനാമയിൽ നിന്നും പങ്കെടുക്കുന്ന ആളിന്റെ ചെലവ്). ഓരോരോ ഉപഗണത്തിലും രണ്ടാംഘട്ടത്തിൽ ഏറ്റവുമധികം മാർക്ക് ലഭിക്കുന്ന അപേക്ഷകർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.
   • "കട്ട് ഓഫ്" മാർക്കിന്റെ 10 ശതമാനത്തിനുള്ളിൽ വരുന്ന അപേക്ഷകരിൽ മുൻഗണന പുരുഷരല്ലാത്ത അപേക്ഷകർക്കായിരിക്കും.
    • ഓരോരോ ഉപഗണത്തിലും കൊടുത്ത അവസാനത്തെ സ്കോളർഷിപ്പിന്റെ മാർക്കുമായി ബന്ധപ്പെട്ടാവും "കട്ട് ഓഫ്" മാർക്ക് നിർണ്ണയിക്കുക.
   • ഉപയോഗിക്കപ്പെടാത്ത സ്കോളർഷിപ്പുകൾ ഇനിപ്പറയുന്ന മാർഗ്ഗത്തിൽ പുനർവിതരണം ചെയ്യപ്പെടുന്നതാണ്:
    • ഓരോ ഉപഗണത്തിനും വേണ്ട ഏറ്റവും കുറഞ്ഞ മാർക്ക് (ഓരോ ഉപഗണത്തിനും വ്യത്യസ്തമായിരിക്കും) നിർണ്ണയിക്കും, അതിൽ താഴെയുള്ളവരെ അന്തിമ തിരഞ്ഞെടുപ്പിന് കണക്കാക്കുകയില്ല. ഒരു പ്രത്യേക ഉപഗണത്തിൽ നിന്നും വേണ്ടത്ര യോഗ്യതയുള്ള അപേക്ഷകർ ഇല്ലാതെവന്നാൽ മറ്റ് ഉപഗണങ്ങളിലേക്ക് സ്കോളർഷിപ്പുകൾ തുല്യമായി പുനർനിർണ്ണയിക്കും.
    • എല്ലാ ഉപഗണങ്ങളിലുമായി അപേക്ഷകർക്ക് വേണ്ടത്ര മാർക്കില്ലാത്ത അവസരമുണ്ടായാൽ, ഉപയോഗിക്കപ്പെടാത്ത സ്കോളർഷിപ്പുകൾ മറ്റ് ഗണങ്ങളിലേക്ക് (എല്ലാ ഉപഗണങ്ങൾക്കും തുല്യമായി) പുനർവിതരണം ചെയ്യുന്നതാണ്.
 1. ഘട്ടം 3 - ഭാഗിക സ്കോളർഷിപ്പുകളുടെ അന്തിമ അംഗീകാരം
  • ഭാഗിക സ്കോളർഷിപ്പുകൾക്കുള്ള എല്ലാ അപേക്ഷകരേയും അവരുടെ മാർക്കിനനുസരിച്ചാവും വിലയിരുത്തുക, കൂടുതൽ മാർക്കുള്ളവർക്ക് ഭാഗിക സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

ഘട്ടം 3 പൂർണ്ണമാകുമ്പോൾ, അവശേഷിക്കുന്ന എല്ലാ അപേക്ഷകരേയും അവരുടെ അപേക്ഷ വിജയിച്ചോ പരാജയപ്പെട്ടോ ഇമെയിൽ വഴി തീരുമാനം അറിയിക്കുന്നതാണ്. വിജയിക്കുന്നവർ വിക്കിമാനിയ 2016-ൽ പങ്കെടുക്കാനുള്ള തീരുമാനവും സ്കോളർഷിപ്പ് സ്വീകരിക്കാനുള്ള തീരുമാനവും സ്ഥിരീകരിക്കേണ്ടതാണ്. ഏതാനം അപേക്ഷകരെ സാദ്ധ്യതാ പട്ടികയിൽ നിർത്തുന്നതാണ്; ഏതെങ്കിലും കാരണത്താൽ വിജയിച്ച അപേക്ഷകർ സ്കോളർഷിപ്പ് സ്വീകരിക്കാതിരുന്നാലോ ധനചെലവിൽ മിച്ചം വന്നാലോ മറ്റൊരു ദിവസം അവർക്ക് സ്കോളർഷിപപ്പ് അറിയിപ്പ് നൽകുന്നതാണ്.

തിരഞ്ഞെടുക്കൽ മാനദണ്ഡങ്ങൾ

ഘട്ടം 1

ഇനി പറയുന്നതിൽ ഏതെങ്കിലും മാനദണ്ഡം ബാധകമെങ്കിൽ ഒന്നാം ഘട്ടത്തിൽ അപേക്ഷ പരാജയപ്പെടുന്നതാണ്:

 1. അപേക്ഷക(ൻ) 2015 അല്ലെങ്കിൽ 2014 വർഷങ്ങളിൽ സ്കോളർഷിപ്പ് വാങ്ങിയ ആളാവുകയും തങ്ങളുടെ മേളാനന്തര അവലോകനം(അവലോകനങ്ങൾ) പൂർത്തിയാക്കാത്ത ആൾ ആവുകയും ചെയ്താൽ.
 2. അപേക്ഷ പൂർണ്ണമായോ പ്രധാനമായോ വിഷയേതരമോ അവഹേളനമോ ആയ ഉള്ളടക്കം ഉള്ളതെങ്കിൽ.
 3. അപേക്ഷിക്കുന്നയാൾ അപേക്ഷാ ഫോമിലെ ചോദ്യങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ചെലുത്താതെ ആണ് മറുപടി നൽകിയിട്ടുള്ളതെങ്കിൽ.
 4. പ്രധാനമായും ഇംഗ്ലീഷിൽ നടത്തപ്പെടുന്ന ഒരു മേള എന്നിരിക്കെ, ഒരു പരിധി വരെ ഇംഗ്ലീഷ് ഭാഷാ നിപുണത വ്യക്തമാക്കുന്നതിൽ അപേക്ഷിക്കുന്നയാൾ പരാജയപ്പെട്ടാൽ. ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യം അപേക്ഷയിലോ മറ്റെവിടെയെങ്കിലുമോ പ്രകടിപ്പിച്ചിരിക്കേണ്ടതാണ്.
 5. അപേക്ഷിക്കുന്നയാൾ, സ്കോളർഷിപ്പ് നൽകുന്നതിനുള്ള മുഖ്യ പരിഗണനയായുള്ള ഗണനീയമായ വിക്കിമീഡിയ സംഭാവനകൾ അല്ലെങ്കിൽ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നതിൽ പരാജയപ്പെട്ടാൽ.
  • "ഗണനീയമായ വിക്കിമീഡിയ സംഭാവനകളുടെ അല്ലെങ്കിൽ പ്രവർത്തനങ്ങളുടെ" ഉദാഹരണങ്ങൾ ഇനിക്കൊടുക്കുന്നു:
   • ഒരു വിക്കിമീഡിയ പദ്ധതിയിൽ (ഉദാ: വിക്കിപീഡിയ, കോമൺസ് അല്ലെങ്കിൽ വിക്കിഗ്രന്ഥശാല) കുറഞ്ഞത് 50 തിരുത്തുകളെങ്കിലുമുള്ള സജീവ സംഭാവക(ൻ)
   • മീഡിയവിക്കി കോഡിൽ സംഭാവന ചെയ്യുന്നയാൾ, ഗാഡ്ജെറ്റിൽ അല്ലെങ്കിൽ വിക്കിമീഡിയ പദ്ധതികൾക്കുള്ള മറ്റെന്തെങ്കിലും ഉപകരണ നിർമ്മിതിയിൽ പങ്കെടുക്കുന്നയാൾ
   • ഏതെങ്കിലും വിധത്തിലുള്ള വിക്കിമീഡിയ സംഘടകളിലുള്ള (ചാപ്റ്റർ, തീമാറ്റിക് സംഘടന അല്ലെങ്കിൽ ഉപയോക്തൃ കൂട്ടായ്മ) പങ്കാളിത്തം
   • വിക്കിമീഡിയ ചെക്ക്‌യൂസർ, കാര്യനിർവ്വാഹകർ, ബ്യൂറോക്രാറ്റ്, സ്റ്റ്യൂവാർഡ് അല്ലെങ്കിൽ ഒ.റ്റി.ആർ.എസ്. സന്നദ്ധപ്രവർത്തകർ (ഇപ്പോഴത്തെ അല്ലെങ്കിൽ മുമ്പത്തെ)
   • വിക്കിമീഡിയ ഫൗണ്ടേഷൻ ഗ്രാന്റീ
   • വിക്കിമീഡിയ ഗവേഷകർ
   • ഒരു വിക്കിമീഡിയ പരിപാടിയിൽ പങ്കെടുത്തയാൾ (ഉദാ:ഗ്ലാം പങ്കാളിത്തം അല്ലെങ്കിൽ പഠനപരിപാടി)
   • വിക്കിമീഡിയ നടത്തിയ പരിപാടികളിൽ പങ്കെടുത്തയാൾ (ഉദാ: വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു പദ്ധതിയിൽ ഫോട്ടോഗ്രാഫർ, വർക്ക്ഷോപ്പിൽ പങ്കെടുത്തയാൾ)
   • വിക്കിമീഡിയ പരിപാടികളുടെ സംഘാടക(ൻ) (ഉദാ:വിക്കി സ്മാരകങ്ങളെ സ്നേഹിക്കുന്നു, തിരുത്തൽ യജ്ഞങ്ങൾ)

പരാജയപ്പെടാനുള്ള മാനദണ്ഡങ്ങൾ ബാധകമല്ലാത്ത അപേക്ഷകൾ കൂടുതൽ വിശകലനത്തിനായി രണ്ടാം ഘട്ടത്തിലേക്ക് കടക്കപ്പെടുന്നതാണ്.

ഘട്ടം 2

രണ്ടാം ഘട്ടത്തിൽ, അപേക്ഷകരെ രണ്ട് വ്യത്യസ്ത അളവുകോൽ ഉപയോഗിച്ചാവും വിശകലനം ചെയ്യുന്നത് - ബന്ധപ്പെട്ട അനുഭവസമ്പത്ത്, സമ്പുഷ്ടപ്പെടുത്തൽ എന്നിവയാണവ - ഓരോ അപേക്ഷിക്കുന്നയാൾക്കും ഓരോ വിഭാഗത്തിലും പൂജ്യം മുതൽ പത്ത് വരെ മാർക്ക് നൽകുന്നതാണ്. അവയുടെ ശരാശരി കണക്കാക്കി അപേക്ഷിക്കുന്നയാളുടെ രണ്ടാം ഘട്ടത്തിലെ മാർക്ക് കണ്ടെത്തുന്നു. ഈ മാനദണ്ഡങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് അപേക്ഷിക്കുന്നയാളുടെ വിക്കിമീഡിയയുമായി ബന്ധപ്പെട്ട അനുഭവസമ്പത്തും സ്വന്തം അനുഭവസമ്പത്ത്/അറിവ് എങ്ങനെ തന്റെ മാതൃസമൂഹത്തിന്റെ സമ്പുഷ്ടീകരണത്തിനായി ഉപയോഗിക്കുന്നുവെന്ന കഴിവും കണ്ടെത്താൻ പറ്റുന്ന വിധത്തിലാണ്.

ബന്ധപ്പെട്ട അനുഭവസമ്പത്ത്

വിക്കിമാനിയയിൽ പങ്കെടുക്കുമ്പോൾ തങ്ങളുടെ അനുഭവങ്ങളും അറിവുകളും പങ്ക് വെയ്ക്കാൻ ഉപയോക്താക്കൾക്ക് കഴിയുമെന്ന് വിക്കിമീഡിയ പദ്ധതികളിലേയോ സംഘടനകളിലേയോ (ചാപ്റ്ററുകൾ, തീമാറ്റിക് സംഘടനകൾ, ഉപയോക്തൃസംഘടനകൾ) പ്രവർത്തങ്ങൾ സൂചിപ്പിക്കുന്നു. അപേക്ഷകർ തങ്ങളുടെ ഓൺലൈൻ, ഓഫ്‌ലൈൻ അനുഭവങ്ങൾ അപേക്ഷയിൽ പങ്ക് വെയ്ക്കാൻ താത്പര്യപ്പെടുന്നു.

ഇനിക്കൊടുക്കുന്ന മൂന്ന് തലങ്ങളിലായിട്ടാണ് അപേക്ഷിക്കുന്നയാളുടെ പ്രവൃത്തികൾ വിലയിരുത്തുക:

 1. സഹപ്രവർത്തനം - മറ്റ് ഉപയോക്താക്കളുമായോ സംഘടനകളുമായോ ചേർന്ന് പ്രവർത്തികൾ നടപ്പിലാക്കുന്നതിന്റെ തോത്
 2. പ്രഭാവം - വിക്കിമീഡിയ പ്രവൃത്തികൾ കൊണ്ടുണ്ടായ ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ഫലങ്ങൾ, എണ്ണമനുസരിച്ചോ ഗുണമനുസരിച്ചോ വിവരിക്കുക
 3. സമൂഹ നേതൃസ്ഥാനം - വിക്കിമീഡിയ പ്രസ്ഥാനത്തിനകത്തെ പ്രവൃത്തികൾക്കായി വഹിച്ച സ്ഥാനങ്ങൾ, ഉദാ: കമ്മറ്റികളിലെ അംഗത്വം അല്ലെങ്കിൽ പദ്ധതികളുടെ നേതൃത്വം

അപേക്ഷകരെ സഹായിക്കുന്നതിനായി പ്രഭാവത്തിന് ഉദാഹരണമായി ചില ഉദാഹരണങ്ങൾ കൊടുക്കുന്നു. താഴെക്കൊടുത്തിരിക്കുന്നതിലും അധികം കാര്യങ്ങൾ അപേക്ഷകർക്ക് ഉൾപ്പെടുത്താവുന്നതാണ്.

ഓൺലൈൻ പ്രഭാവം ഓഫ്‌ലൈൻ പ്രഭാവം
ഗുണപരം
 • വിശ്വസനീയമായ സ്രോതസ്സുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിച്ചു
 • വിക്കിയിലെ സംഭാവകരുടെ കഴിവുകൾ വർദ്ധിപ്പിക്കുക/മെച്ചപ്പെടുത്തുക (ഉദാ: തിരുത്തൽ ശില്പശാലകൾ സംഘടിപ്പിക്കുക വഴി)
 • വായനക്കാർക്കും പുതിയ/പഴയ ഉപയോക്താക്കൾക്കും ഇടപെടൽ എളുപ്പമാക്കി (ഉദാ: വിക്കിയിൽ വഴികാട്ടി പരിപാടികൾ നടത്തി അല്ലെങ്കിൽ പങ്കെടുത്തു)
 • ഉപയോക്താക്കൾക്ക് വിക്കിയിലെ ഇടപെടലിനുള്ള ശേഷി മെച്ചപ്പെടുത്തി (ഉദാ: പുതിയ മീഡിയവിക്കി സവിശേഷതകൾ മെച്ചപ്പെടുത്തി അല്ലെങ്കിൽ സൃഷ്ടിച്ചു)
 • വിക്കിക്ക് പുറത്തുള്ള മാദ്ധ്യമങ്ങളിലൂടെ വിക്കിമീഡിയ പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കൽ (ഉദാ: ബ്ലോഗുകളിലോ പത്രങ്ങളിലോ ലേഖനങ്ങളെഴുതുക അല്ലെങ്കിൽ വിക്കിമീഡിയ ഇതര മേളകളിൽ അവതരണങ്ങൾ പ്രദർശിപ്പിക്കുക)
 • വിക്കിമീഡിയ ഒരു വിശ്വാസയോഗ്യമായ വിവരസ്രോതസ്സാണെന്ന പൊതുജനവിശ്വാസം മെച്ചപ്പെടുത്തി (ഉദാ: വിശ്വാസ്യത ഉറപ്പാക്കാൻ വിക്കിപീഡിയ കൈക്കൊണ്ടിട്ടുള്ള നടപടിക്രമങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും ഒരു പ്രസംഗം നടത്തി)
 • ലിംഗ, ഭാഷാ, ഭൂവിഭാഗ വൈവിദ്ധ്യം വിക്കിക്ക് പുറത്ത് മെച്ചപ്പെടുത്തി (ഉദാ: വേണ്ടത്ര അംഗബലമില്ലാത്ത സംഘങ്ങളേയും ഭാഷകളേയും കുറിച്ച് ബോധവത്കരിക്കാൻ ഒരു പരിപാടി സംഘടിപ്പിച്ചു)
 • സന്നദ്ധപ്രവർത്തകർക്ക് വിക്കിക്കി പുറത്ത് വേണ്ട കഴിവുകളെ മെച്ചപ്പെടുത്തി/വർദ്ധിപ്പിച്ചു (ഉദാ: നയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അല്ലെങ്കിൽ എങ്ങനെ ഒരു മേള നടത്താം എന്നീ വിഷയത്തിൽ ഒരു പരിപാടി നടത്തി സന്നദ്ധപ്രവർത്തകർക്ക് അറിവ് പകർന്ന് നൽകി).
എണ്ണിപ്പറയാവുന്നവ
 • ഉള്ളടക്കത്തിന്റെ/വർഗ്ഗീകരണത്തിന്റെ വിടവുകൾ കണ്ടെത്തി/പരിഹരിച്ചു. (ഉദാ:മെച്ചപ്പെടുത്തിയ/പുതുക്കിയ വികസിപ്പിക്കാത്ത ലേഖനങ്ങളുടെ അല്ലെങ്കിൽ ലഭ്യമല്ലായിരുന്ന വർഗ്ഗങ്ങളുടെ എണ്ണം)
 • വിശ്വസനീയമായമായ സ്രോതസ്സുകൾ ലേഖകർക്ക് ലഭ്യമാക്കി (ഉദാ: മുമ്പ് ബന്ധിച്ചിരുന്ന സ്രോതസ്സുകൾക്ക് പ്രവേശനം സാദ്ധ്യമാക്കി)
 • ലഭ്യത പരിഹരിക്കാനുള്ള മാർഗ്ഗം സൃഷ്ടിച്ച്/വികസിപ്പിച്ച് വിക്കിമീഡിയ ലഭ്യത വർദ്ധിപ്പിച്ചു (ഉദാ: ക്യു.ആർ. കോഡുകൾ അല്ലെങ്കിൽ ഓഫ്‌ലൈൻ വിക്കിപീഡിയയ്ക്കായുള്ള കിവിക്സ് മെച്ചപ്പെടുത്തി)
 • പുതിയ ഉപയോക്താക്കൾ (ഉദാ: തിരുത്തൽ ശില്പശാല സംഘടിപ്പിച്ചതിനാൽ ഉണ്ടായ പുതിയ ഉപയോക്താക്കൾ)
 • For events organized, number of participants that attended a Wikimedia event you organized (e.g. for organizers of photo contests, the number of contest participants)
 • For Wikimedia programs you are involved in, the number of participants or volunteers supported (e.g. for Wikipedia Education Program campus ambassadors, the number of students supported in a semester)


സമ്പുഷ്ടീകരണം

The ability to share experiences and information with a wider community indicates that the applicant, if awarded a scholarship, would be able to bring those experiences or lessons learned at Wikimania back home, thereby enriching their home wiki community or home country. Applicants are encouraged to write about or provide examples demonstrating this ability; a few examples could be on-wiki reports, personal blog posts, or talks/presentations given about what they learned from an event, conference, or discussion.

ചോദ്യങ്ങൾ?

വിക്കിമീഡിയ ഫൗണ്ടേഷൻ സ്കോളർഷിപ്പ് പരിപാടിയെക്കുറിച്ച് കൂടുതലറിയാൻ പതിവ് ചോദ്യങ്ങൾ (FAQ) താൾ സന്ദർശിക്കുക.

അപേക്ഷിക്കൽ

വിക്കിമാനിയ 2016-ൽ പങ്കെടുക്കാനുള്ള സ്കോളർഷിപ്പിനായി അപേക്ഷിക്കാൻ, അപേക്ഷ പൂരിപ്പിച്ച് 2016 ജനുവരി 09 23:59 യു.റ്റി.സി.ക്ക് മുമ്പായി സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഈ താളിലേയും പതിവ് ചോദ്യങ്ങൾ താളിലേയും വിവരങ്ങൾ അപേക്ഷകർ ശ്രദ്ധാപൂർവ്വം മനസ്സിലാക്കാൻ താത്പര്യപ്പെടുന്നു.